ad
Deshabhimani

 പാചകവാതക വിലവര്‍ധന

അടുക്കളയില്‍ ഇടിത്തീ

ഗ്യാസടുപ്പില്‍ പാചകംചെയ്യുന്ന കാവുങ്ങല്‍ കടന്നക്കുഴിയിലെ ടി ബിന്ദു. 
അമ്മ കുഞ്ഞമ്മ സമീപം

ഗ്യാസടുപ്പില്‍ പാചകംചെയ്യുന്ന കാവുങ്ങല്‍ കടന്നക്കുഴിയിലെ ടി ബിന്ദു. 
അമ്മ കുഞ്ഞമ്മ സമീപം

വെബ് ഡെസ്ക്

Published on Jun 09, 2026, 12:25 AM | 1 min read

മലപ്പുറം

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കല്‍ തുടരുകയാണ്. പാചകവാതക ക്ഷാമം സൃഷ്ടിച്ച പ്രതിസന്ധിക്ക് പിന്നാലെ ഗാര്‍ഹിക സിലിണ്ടറിന് 26 രൂപ കൂട്ടിയത് ഓരോ വീട്ടകങ്ങളിലും ഇടിത്തീയായി. പെട്രോള്‍, ഡീസല്‍, പാചകവാതക വിലകളിലുണ്ടായ വര്‍ധന സാധാരണക്കാരന്റെ കുടുംബ ബജറ്റാണ് താളംതെറ്റിക്കുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില 3100 പിന്നിട്ടതോടെ ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍ സാധനങ്ങളുടെ വില കൂട്ടാന്‍ നിര്‍ബന്ധിതരായി. ഡീസല്‍ വിലവര്‍ധന അടുക്കള സാധനങ്ങളുടെ വിലക്കയറ്റത്തിലേക്കും നയിച്ചു. ഇതിനൊപ്പം ഗ്യാസ് സിലിണ്ടറിനുകൂടി അധികതുക നല്‍കേണ്ടുന്ന ഗതികേടിലാണ് നാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home