ad
Deshabhimani

കുവൈറ്റിൽ ഗോസ്കോർ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 23, 2023, 02:22 PM | 0 min read

കുവൈറ്റ് സിറ്റി > ഇന്ത്യൻ സിലബസിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പഠനം അനായാസമാക്കാൻ  പുതിയ സംരഭം 'ഗോസ്കോർ ലേണിംഗ് എൽഎംഎസ് ' (ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം)   പ്രവർത്തനമാരംഭിച്ചതായി   സിഇഒ  അമൽ ഹരിദാസ്, സി ഒ ഒ  ഹരി ഗോവിന്ദ് ,ഡയറക്ടർ ആദിൽ ആരിഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ചെലവ് കുറഞ്ഞ  വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന വിശാലമായ  ഒരു പ്ലാറ്റ്ഫോമാണ് ഗോസ്കോർ എന്ന് അവർ പറഞ്ഞു.  ഓൺലൈൻ പഠനം, തത്സമയ ക്ലാസ് റൂം പഠനം, സബ്സ്ക്രിപ്ഷൻ മോഡൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  സമൂഹത്തിലെ എല്ലാതരം സാമ്പത്തികശേഷിയുള്ളവർക്കും ഇതിന്റെ ഗുണം ലഭിക്കും വിദ്യാഭ്യാസം  മൗലികാവകാശമാണെന്നും, എല്ലാവർക്കും താങ്ങാനാവുന്ന ഉയർന്ന രീതിയിലുള്ള വിദ്യഭ്യാസം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബന്ധരാണെന്നും  ഇതോടൊപ്പം ബുക്ക് എക്സ്ചേഞ്ച് ഇവന്റ് സമാരംഭിക്കുന്നതായും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി . ഇതിലൂടെ ശേഖരിച്ച പുസ്തകങ്ങൾ ആവിശ്യമുള്ള കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യും എന്നും പറഞ്ഞു
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home