തൃപ്രയാർ സ്വദേശി കുവൈറ്റിൽ നിര്യാതനായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2019, 12:55 PM | 0 min read

കുവൈറ്റ്‌ സിറ്റി> കല കുവൈറ്റ് ജലീബ് എ യൂണിറ്റ് അംഗവും, കലയുടെ മുതിർന്ന പ്രവർത്തകനുമായ സുബ്രമണ്യൻ (67) ഇന്നലെ രാത്രി ഹൃദയാഘാതം മൂലം കുവൈറ്റിൽ  നിര്യാതനായി. തൃശൂർ   തൃപ്രയാർ വലപ്പാട് ബീച്ച് സ്വദേശിയാണ്. ഗൾഫ് എഞ്ചിനിയറിങ് കമ്പനിയിൽ ഫോർമാനാണ്‌. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഭാര്യ: സുധ, മക്കൾ:സുബിൻ, സുമിത്ത്, സുചിത്. നാട്ടിൽ ബന്ധപ്പെടാനുള്ള നമ്പർ :+919961644109



deshabhimani section

Related News

View More
0 comments
Sort by

Home