ad
Deshabhimani

പാചകവാതക വില വർധന : തൊഴിലാളി ദിനത്തിലും കേന്ദ്ര ആക്രമണം: യെച്ചൂരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 02, 2022, 01:13 AM | 0 min read


ന്യൂഡൽഹി
പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നികുതി കൂട്ടി ഇന്ധനവില വർധിപ്പിക്കുന്നത്‌ ദരിദ്രർക്കുനേരെയുള്ള ആക്രമണമാണ്‌. മെയ്‌ ദിനത്തിന്റെ ഭാഗമായി എ കെ ജി ഭവനിൽ പതാക ഉയർത്തിയശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഏഴുവർഷമായി പെട്രോളിയം നികുതി കൂട്ടിയതാണ്‌ ഇന്ധനവില വർധനയ്‌ക്ക്‌ കാരണം. നികുതി കൂട്ടിയതിന്റെ ഗുണഫലം സംസ്ഥാനങ്ങൾക്ക്‌ ഇല്ല. പൂർണമായും കേന്ദ്രത്തിനാണ്‌. ഉയർന്ന നികുതി പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണം. രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക്‌ ഉത്തരവാദി കേന്ദ്ര സർക്കാരാണ്‌. ചൂടുകാലം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പ്‌ കേന്ദ്രം നടത്തിയില്ല. ഇത്ര ദിവസം കേന്ദ്രം എന്തെടുക്കുകയായിരുന്നുവെന്നും യെച്ചൂരി ചോദിച്ചു. പ്രകാശ്‌ കാരാട്ട്‌, ഹന്നൻ മൊള്ള തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

ഉദ്യോഗസ്ഥർ പോയത്‌
 ഗുജറാത്ത്‌ മോഡൽ പഠിക്കാനല്ല
കേരളത്തിലെ ഉദ്യോഗസ്ഥസംഘം ഗുജറാത്ത്‌ സന്ദർശിച്ചതിൽ സിപിഐ എം കേന്ദ്ര നേതൃത്വത്തിന്‌ അതൃപ്‌തിയെന്ന വാർത്ത യെച്ചൂരി  തള്ളി. ഗുജറാത്ത്‌ മോഡൽ പഠിക്കാനല്ല ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പോയത്‌. ഉദ്യോഗസ്ഥതല സന്ദർശനം എല്ലാ സംസ്ഥാനവും നടത്താറുള്ളതാണ്‌. ഡാഷ്‌ബോർഡ്‌ സംവിധാനം മനസ്സിലാക്കാനാണ്‌ ഇത്‌. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home