ബാലസംഘം ജില്ലാ സമ്മേളനം സമാപിച്ചു
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കരുത്

പാർവതി ദിലീപ് (പ്രസിഡന്റ്), ഭഗത് രാജീവൻ (സെക്രട്ടറി), എ ആർ രഞ്ജിത്ത് (കൺവീനർ), അരവിന്ദ് അശോക് (കോ-– ഓർഡിനേറ്റർ)
പള്ളുരുത്തി
സ്കൂൾകുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിവിഹിതം വെട്ടിക്കുറയ്‌ക്കരുതെന്ന് ബാലസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിന് മാതൃകയായി കേരളത്തിൽ നടപ്പാക്കിയിരുന്ന പദ്ധതിയുടെ വിഹിതം സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത് ആശങ്കാജനകമാണ്. അങ്കണവാടി കുട്ടികളുടെ പോഷകാഹാര പദ്ധതി നിർത്തലാക്കിയതിനെതിരെയും സമ്മേളനം പ്രമേയം പാസാക്കി.
യുദ്ധങ്ങൾക്കെതിരെ സമാധാന വാഹകരാകുക, ബാലവേല അവസാനിപ്പിക്കാൻ കടുത്ത നടപടി സ്വീകരിക്കുക, വായന വളർത്താൻ എല്ലാ ബാലസംഘം കൂട്ടുകാരും വായനശാല അംഗങ്ങളാകുക, ലഹരിക്കെതിരെ കർശനനടപടി വേണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. രണ്ടുദിവസമായി പള്ളുരുത്തി ജന്തർമന്തറിൽ (വ്യാപാരഭവൻ) ചേർന്ന ജില്ലാ സമ്മേളനം സമാപിച്ചു.
ശനിയാഴ്ച ആരംഭിച്ച പൊതുചർച്ച ഞായറാഴ്ചയും തുടർന്നു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദുവും സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപും മറുപടി പറഞ്ഞു.
60 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ എക്സിക്യൂട്ടീവിനെയും 16 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. പാർവതി ദിലീപ് പ്രസിഡന്റ്; ഭഗത് രാജീവൻ സെക്രട്ടറി ബാലസംഘം ജില്ലാ പ്രസിഡന്റായി പാർവതി ദിലീപിനെയും സെക്രട്ടറിയായി ഭഗത് രാജീവനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. പി ബി അഷിത, അബു അലി (വൈസ് പ്രസിഡന്റുമാർ), അഭിനന്ദ അജയൻ, നോഹിത് ഷിനീഷ് (ജോയിന്റ് സെക്രട്ടറിമാർ), എ ആർ രഞ്ജിത്ത് (കൺവീനർ), കെ ഇ നൗഷാദ്, എൻ ശ്രേഷ (ജോയിന്റ് കൺവീനർമാർ), അരവിന്ദ് അശോക് (കോ-– ഓർഡിനേറ്റർ), വി എ മോഹനൻ (അക്കാദമിക് കൺവീനർ).







0 comments