Deshabhimani

ബിനാലെ തുറക്കും വീണ്ടെടുക്കലിന്റെ സാധ്യതകൾ: ക്യുറേറ്റർ ഖാദർ അത്തിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2026, 03:33 AM | 1 min read

കൊച്ചി


നമ്മുടെ സ്വപ്നങ്ങളുടെ ഉറവിടങ്ങൾക്കുമേലുള്ള പരമാധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കലാനുഭവങ്ങളെയായിരിക്കും ഏഴാമത് കൊച്ചി മുസിരിസ്‌ ബിനാലെ അവതരിപ്പിക്കുകയെന്ന്‌ ക്യുറേറ്റർ ഖാദർ അത്തിയ പറഞ്ഞു.


അവ കാഴ്ചക്കാരുടെ ആന്തരിക ജീവിതത്തിലേക്ക് കടന്നുചെന്ന് വീണ്ടെടുക്കലിന്റെ സാധ്യതകൾ തുറക്കുമെന്നും അവർ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ ബിനാലെയുടെ ക്യുററ്റോറിയൽ അവതരണം നടത്തുകയായിരുന്നു അദ്ദേഹം. നിർമിതബുദ്ധിയുടെ വളരെ പ്രവചനീയമായ യുക്തിയെ ചെറുക്കാൻ കഴിവുള്ള പ്രവചനാതീതമായ ഇടങ്ങളാണ്‌ കലയും സ്വപ്‌നങ്ങളും.


അൽഗോരിതങ്ങളും നിർമിതബുദ്ധിയും നമ്മുടെ ഓർമകളെ ചൂഷണം ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ, ഡിജിറ്റൽ ലോകത്ത് സ്വപ്നങ്ങളുടെ ഉറവിടങ്ങൾക്കുമേലുള്ള അധികാരം നമുക്ക് നഷ്ടപ്പെടുകയാണ്‌. സമൂഹത്തിന് സ്വയം പുനർനിർമിക്കാൻ സാധിക്കുന്ന അവസാന ഇടങ്ങളിലൊന്നാണ് കലാലോകം.


ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ദേശങ്ങളിലേക്കുള്ള ഒരു പാലമായിരുന്നു കൊച്ചി തുറമുഖം. പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് തുടങ്ങിയ അധിനിവേശങ്ങളും കൊളോണിയൽ ഇടപെടലുകളും കൊച്ചിയുടെ സങ്കര സംസ്കാരത്തെ രൂപപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി വേണു, കൊച്ചി- മുസിരിസ് ബിനാലെ പ്രസിഡന്റ് ജിതിഷ് കല്ലാട്ട്‌ എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home