ന്യൂഡൽഹി> എസ്‌എഫ്‌ഐയുടെ 50–-ാം വാർഷികത്തിന്റെ ഭാഗമായി ഒന്നരവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ശനിയാഴ്‌ച തുടക്കമാകും. 1970ൽ രൂപീകരണ തീരുമാനം കൈക്കൊണ്ട യോഗം നടന്ന ബംഗാളിലെ ഡംഡംമിൽ ഉദ്‌ഘാടന റാലി നടക്കും. നഗർബസാറിൽനിന്ന് ഡംഡം റയിൽവേ സ്‌റ്റേഷനിലേക്കു നടക്കുന്ന റാലിയിൽ എസ്‌എഫ്‌ഐയുടെ ആദ്യ ജനറൽ സെക്രട്ടറി ബിമൻ ബസു ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. എം എ ബേബി, ഗൗതം ദേബ്, നീലോൽപൽബസു, ശ്യാമൾ ചക്രവർത്തി, കെ എൻ ബാലഗോപാൽ, സുജൻ ചക്രവർത്തി, സമിക് ലാഹിരി, നിലവിലെ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി പി സാനു എന്നിവർ നേതൃത്വം നൽകും.
എല്ലാ സംസ്ഥാനങ്ങളിലും പൂർവ്വകാല നേതൃസംഗമം, രക്തസാക്ഷികുടുംബ സംഗമം, സെമിനാറുകൾ, മെഡിക്കൽക്യാമ്പുകൾ, ഡ്യോക്യൂമെന്ററി ഫെസ്‌റ്റിവൽ, എസ്‌എഫ്‌ഐയെക്കുറിച്ചുള്ള ഡോക്യൂമെന്ററി നിർമ്മാണം, എസ്‌എഫ്‌ഐയുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്‌തകത്തിന്റെ രചന തുങ്ങിയ വ്യത്യസ്‌ത പരിപാടികൾ ഒന്നര വർഷത്തിനിടെയിൽനടക്കും. ആദ്യ സമ്മേളനം നടന്ന തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ 2020 ഡിസംബർ 30ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..