ad
Deshabhimani

ബാലഗംഗാധര തിലകൻ ഭീകരവാദത്തിന്റെ പിതാവെന്ന് രാജസ്ഥാനിലെ പാഠപുസ്തകം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2018, 07:39 PM | 0 min read

ന്യൂഡൽഹി > ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ  സ്വാതന്ത്ര്യ സമരസേനാനിയായ ബാലഗംഗാധര തിലകനെ വിശേഷിപ്പിക്കുന്നത് ഭീകരവാദത്തിന്റെ പിതാവെന്ന്.

രാജസ്ഥാൻ സെക്കണ്ടറി എഡ്യുക്കേഷൻ ബോർഡിന്റെ പരിധിയില്‍ വരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ എട്ടാം ക്ലാസ് സാമൂഹ്യപാഠ പുസ്തകത്തിലാണ് തിലകനെ ഭീകരവാദിയാക്കിയത‌്.

മഥുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റുഡന്റ് അഡ‌വൈസർ പബ്ലിക്കേഷൻ പ്രൈവറ്റ് ലിമിറ്റാണ് പ്രസാധകർ.
ദേശീയ പ്രസ്ഥാനത്തിലേക്ക് പാത തുറന്നിട്ട തിലകനെ അതുകൊണ്ടു തന്നെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാമെന്ന് പുസ്തകത്തിൽ പരാമര്‍ശിക്കുന്നു.

18, 19 നൂറ്റാണ്ടുകളിൽ ദേശീയ പ്രസ്ഥാനത്തിലെ സംഭവങ്ങൾ എന്ന തലക്കെട്ടിൽ വരുന്ന ഭാഗത്താണ് ഈ വിശേഷണം.
എന്നാൽ, പരിഭാഷകർ വരുത്തിയ പിശക്  കഴിഞ്ഞ മാസം പുറത്തിറക്കിയ പരിഷ്ക്കരിച്ച പതിപ്പിൽ തിരുത്തിയെന്ന് പ്രസാധകർ അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home