ad
Deshabhimani

ചൂട് കുറയാതെ ഉത്തരേന്ത്യ ; ഉഷ്‌ണതരംഗം ശക്തമായി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണവകുപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 02, 2022, 01:30 AM | 0 min read


ന്യൂഡൽഹി
ഉത്തരേന്ത്യക്ക്‌ പുറമെ മധ്യ, വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഉഷ്‌ണതരംഗം ശക്തമായി തുടരുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണവകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. ഡൽഹി, പഞ്ചാബ്‌, ഹരിയാന, ദക്ഷിണ ഉത്തർപ്രദേശ്‌, ഗുജറാത്തിലെ കച്ച്‌ തുടങ്ങിയയിടങ്ങളില്‍ രണ്ടുദിവസത്തിനകം ചൂട്‌ കുറയാൻ സാധ്യതയുണ്ട്.

എന്നാൽ, മഹാരാഷ്ട്രയിലെ വിദർഭാ മേഖലയിലും മധ്യപ്രദേശ്‌, ചത്തീസ്‌ഗഢ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലും അടുത്ത രണ്ട്‌ ദിവസങ്ങളിൽ താപനില കാര്യമായി ഉയരാനിടയുണ്ട്‌. ഡൽഹിയിൽ കൂടിയ താപനില 43 ഡിഗ്രിയായി ഉയര്‍ന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹരിയാന–-ഡൽഹി–-ചണ്ഡീഗഢ്‌ മേഖലയിൽ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home