ad
Deshabhimani

പ്രകോപനത്തിന്‌ ഉചിത 
പ്രതികരണമുണ്ടാകും:
 കരസേനാ മേധാവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 02, 2022, 01:42 AM | 0 min read


ന്യൂഡൽഹി
പ്രകോപനമുണ്ടായാൽ ഉചിതമായി പ്രതികരിക്കുമെന്ന്‌ കരസേനാ മേധാവി ജനറൽ മനോജ്‌ പാണ്ഡെ പറഞ്ഞു. ഒരിഞ്ച്‌ ഭൂമി പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. നിലവിൽ, യഥാർഥ നിയന്ത്രണരേഖയിൽ സാഹചര്യം ശാന്തം. തൽസ്ഥിതി തുടരും. സ്ഥാനമേറ്റശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ യുദ്ധസ്‌മാരകം സന്ദർശിച്ച്‌ അദ്ദേഹം സ്‌മരണാഞ്‌ജലി അർപ്പിച്ചു. സൗത്ത്‌ബ്ലോക്കിൽ ഗാർഡ്‌ ഓഫ്‌ ഓണർ സ്വീകരിച്ച അദ്ദേഹം വ്യോമസേനാ മേധാവി വിവേക്‌റാം ചൗധ്‌രി, നാവികസേനാമേധാവി അഡ്‌മിറൽ ആർ ഹരികുമാർ എന്നിവരുമായി ചർച്ച നടത്തി. കരസേനാ ഉപമേധാവിയായി നിയമിക്കപ്പെട്ട ലെഫ്‌. ജനറൽ ബി എസ്‌ രാജു ഞായറാഴ്‌ച ചുമതലയേറ്റു.
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home