ad
Deshabhimani

അണിനിരന്നു നാട്, അലയടിച്ചു പ്രതിഷേധം; കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ താക്കീത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 16, 2020, 03:28 PM | 0 min read

ന്യൂഡൽഹി > കോവിഡ് കാലത്തും കേന്ദ്ര സർക്കാർ തുടരുന്ന ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ സിപിഐ എം സംഘടിപ്പിച്ച അഖിലേന്ത്യാ പ്രതിഷേധത്തിൽ രാജ്യമാകെ തെരുവിലിറങ്ങി. പകൽ 11 മുതൽ 12 വരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബ്രാഞ്ച് തലത്തിൽ സംഘടിപ്പിപ്പ പരിപാടിയിൽ ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചുമാണ് പ്രവർത്തകർ അണിചേർന്നത്. ഒരു ബ്രാഞ്ചിൽ കുറഞ്ഞത് അഞ്ചു കേന്ദ്രത്തിൽ പ്രതിഷേധദിനം ആചരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സജീവ സാന്നിധ്യം സമരകേന്ദ്രങ്ങളിൽ ശ്രദ്ധേയമായി.

ന്യൂഡല്‍ഹി

എകെജി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ഹനൻ മൊല്ല, നീലോത്പൽ ബസു, ബൃന്ദ കാരാട്ട്, തപൻ സെൻ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. രാജ്യത്തുടനീളം 50 ലക്ഷത്തിലധികമാളുകൾ 10 ലക്ഷത്തോളം കേന്ദ്രങ്ങളിലായി അണിനിരക്കുന്ന പ്രതിഷേധത്തിൽ പങ്കുചേർന്നു. സംസ്ഥാനത്ത് രണ്ടുലക്ഷം കേന്ദ്രത്തിലായി പത്തുലക്ഷം പേർ അണിനിരന്നു. ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

തിരുവനന്തപുരം

തിരുവനന്തപുരം

കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ ഇന്ധനവില ദിവസേന വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ഒമ്പതുദിവസം തുടർച്ചയായി വർധിപ്പിച്ചു. ക്രൂഡോയിലിന്റെ വില വൻതോതിൽ കുറഞ്ഞപ്പോഴാണ് തീരുവ വർധിപ്പിച്ചുള്ള കൊള്ളയടി. പലനിലയിൽ നികുതി പിഴിഞ്ഞെടുക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ അവഗണിക്കുകയാണ്. വരുമാനം മുഴുവൻ കേന്ദ്രത്തിന്റെ കൈപ്പിടിയിലൊതുക്കുകയും ഉത്തരവാദിത്തങ്ങൾ സംസ്ഥാനങ്ങളുടെ ചുമലിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.

ഷിംല

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളെയും ഫെഡറൽ തത്വങ്ങളെയും പൂർണമായും നിരാകരിക്കുകയാണ് കേന്ദ്രസർക്കാർ. തൊഴിലാളികൾ പൊരുതിനേടിയ അവകാശങ്ങളും തൊഴിൽ നിയമങ്ങളും റദ്ദാക്കപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. ഇതിലെല്ലാം ജനങ്ങളിലാകെ അമർഷം ഉയരുകയാണ്.

പശ്ചിമ ബംഗാള്‍

ത്രിപുര

ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക് നൽകുക, ഒരാൾക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർ്ത്തിയാണ് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home