മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെയർ സംഘടിപ്പിച്ചു

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മൈക്രോ ജോബ് ഫെയർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
"വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി മുതുകുളം ബ്ലോക്ക് പഞ്ചായത്ത് നടത്തിയ മൈക്രോ ജോബ് ഫെയർ പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ സാംജിത്ത് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ എസ് രേഖ, ഗീതാ ശ്രീജി, സുനിൽ സൂര്യമംഗലം, കെ പത്മകുമാർ, ടി കെ മധുപാലൻ, ജുൽഫിൻ, ഉണ്ണിമായ എന്നിവർ സംസാരിച്ചു. നിർമാൺ ഓർഗനൈസേഷൻ നേതൃത്വത്തിൽ അഞ്ച് കമ്പനികളിലെ ഒഴിവുകളിലേക്കായിരുന്നു അഭിമുഖം.










0 comments