ad
Deshabhimani

വായന പക്ഷാചരണം തുടങ്ങി

reading week

കൃഷ്ണപുരം യുവജന സംഘടന ഗ്രന്ഥശാല ആൻഡ് വായനശാല കൃഷ്ണപുരം ഗവ. യു പി സ്കൂളിൽ സംഘടിപ്പിച്ച 
വായനാവാരാചരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 12:30 AM | 1 min read

കാർത്തികപ്പള്ളി

കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന പക്ഷാചരണം എഴുത്തുകാരൻ ഷെഫീക്ക് മുസ്തഫ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നടത്തി. അജിതദേവി അധ്യക്ഷയായി. ഫാ.ടി ടി തോമസ് മാഗസിൻ പ്രകാശനം ചെയ്തു. മുതുകുളം കുരുംബകര യുപി സ്കൂളിൽ നടന്ന വായനവാരാഘോഷം അലക്സാണ്ടർ പി ജോർജ്‌ ഉദ്ഘാടനം ചെയ്തു. അമ്മവായന പരിപാടി കാവ്യസാഹിതി ജില്ലാ പ്രസിഡന്റ് ഹേമ പ്രദീപ് ഉദ്ഘാടനം ചെയ്തു. കായംകുളം കൃഷ്ണപുരം യുവജന സംഘടന ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപുരം ഗവ. യു പി സ്കൂളിൽ നടന്ന വായന വാരാചരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എ കെ സജു അധ്യക്ഷനായി. കായംകുളംഗവ. ഗേൾസ് എച്ച് എച്ച് എസ് ലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച വായനശാല പ്രിൻസിപ്പൾ ബിജു ജോൺ ഉദ്ഘാടനം ചെയ്തു. ​എംഎസ്എം സ്കൂളിൽ വായന ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരവണ്ടി പ്രയാണം തുടങ്ങി. പ്രിൻസിപ്പൽ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് വളന്റിയർമാർ ആദ്യഘട്ടമായി തിരഞ്ഞെടുത്ത വീടുകളിൽ നേരിട്ടെത്തി കുട്ടികൾക്ക് കഥാപുസ്തകങ്ങളും ബാലസാഹിത്യങ്ങളും വിതരണം ചെയ്തു. കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുന്നതിനൊപ്പം മുതിർന്നവരെക്കൂടി പദ്ധതിയുടെ ഭാഗമാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home