ad
Deshabhimani

അങ്കോള മണ്ണിടിച്ചിൽ:​ ഗം​ഗാവലിയിൽ തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പൊലീസ് തടഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 11:17 AM | 0 min read

അങ്കോള > ഷിരൂരിൽ തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ കർണാടക പൊലീസ് തടഞ്ഞു. തിരച്ചിലിനായി പുഴയിലിറങ്ങിയ ഈശ്വർ മാൽപെയെ തിരികെ കരയ്ക്ക് കയറ്റി. ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ തിരച്ചിൽ നടത്തിയെന്നാരോപിച്ചാണ് തിരച്തിലിനെത്തിയ മാൽപെയെ തടഞ്ഞത്.
 
സംഭവത്തിൽ പ്രതിഷേധവുമായി ദുരന്തത്തിൽ കാണാതായ ജ​ഗന്നാഥിന്റെ കുടുംബവും രം​ഗത്തെത്തി. പുഴയിൽ തിരച്ചിലിന് അനുകൂല അന്തരീക്ഷമാണെന്നും എന്നാൽ തിരച്ചിലിന് അനുമതി നൽകുന്നില്ലെന്നും ഈശ്വർ മാൽപെ പ്രതികരിച്ചു.

ഷിരൂരിൽ മണ്ണിടിഞ്ഞ്‌ ഗംഗാവലി പുഴയിൽവീണ്‌ കാണാതായ കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്നലെ താൽക്കാലികമായി നിർത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാൽ നേവിയും എൻഡിആർഎഫ്‌ സംഘവും ശനിയാഴ്ച കാര്യമായ തിരച്ചിൽ നടത്താനായില്ല. ഗോവയിൽനിന്ന്‌ കൂറ്റൻ ഡ്രഡ്‌ജർ എത്തിച്ചാലേ പുഴയിൽനിന്ന്‌ മണ്ണുനീക്കാനാകൂ . ഡ്രഡ്‌ജർ 22ന്‌ എത്തുമെന്നാണ്‌ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home