ad
Deshabhimani

VIDEO - തിരുവനന്തപുരത്ത്‌ യൂത്ത്‌ കോൺ. നേതാവിനെ കമ്പിപ്പാരകൊണ്ട്‌ തലക്കടിച്ച്‌ വീഴ്‌ത്തി; ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂരമർദ്ദനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 14, 2020, 10:56 AM | 0 min read

തിരുവനന്തപുരം > മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിന്‍റെ നേതൃത്വത്തിലാണ് ആക്രമിച്ചത്. ജയനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നിൽ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടന്നത്.

സുരേഷിന്റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജയൻ വിജിലൻസിനടക്കം പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ഇപ്പോൾ അന്വേഷണം നടന്നു വരികയാണ്.

പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുരേഷിന്റെ സുഹൃത്തും സഹോദരൻമാരും പല തവണ ജയനെ സമീപിച്ചിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ തയ്യാറായില്ല. അതോടു കൂടിയാണ് ആക്രമിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. മൂന്നാം തീയതി പതിനൊന്നു മണിയോടെ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ സുരേഷും സുഹൃത്ത് രാജീവും ചേർന്ന് ബാറ്റുകൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home