വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2020, 02:28 PM | 0 min read

പാലക്കാട്‌ > വാളയാറിൽ പീഡനത്തെ തുടർന്ന്‌ ദളിത്‌ സഹോദരിമാരായ 2 പെൺകുട്ടികൾ മരിച്ചകേസിലെ  പ്രതി തൂങ്ങി മരിച്ച നിലയിൽ. മൂന്നാം പ്രതി പ്രദീപ് കുമാറാ (36)ണ് ചേർത്തലയിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിക്കുന്നത്‌. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു.

വയലാറിലെ സജീവ ആർഎസ്‌എസ്‌ പ്രവർത്തകനായ പ്രദീപ്‌ ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രരിയാണ്‌. നാഗംകുളങ്ങരയിൽ ഡിവൈഎഫ്‌ഐ കൊടിമരം മാറ്റി ആർഎസ്‌എസ്‌ കൊടിമരം സ്ഥാപിക്കാൻ എത്തിയ സംഘത്തിലും പ്രദീപ്‌ ഉൾപ്പെട്ടിരുന്നു.

അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിയിട്ടുണ്ട്‌.   പോക്‌സോ കേസിൽ തെളിവില്ലെന്ന്‌ കണ്ട്‌ നേരത്തെ കുറ്റവിമുക്‌തനാക്കിയിരുന്നു.കേസിൽ പുനരന്വേഷണം  നടക്കുന്നതിനിടെയാണ്‌ മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ്‌ കാരണമെന്ന്‌ പ്രാഥമിക നിഗമനം



deshabhimani section

Related News

View More
0 comments
Sort by

Home