ad
Deshabhimani

വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 03, 2021, 04:24 PM | 0 min read

വിഴിഞ്ഞം > വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി  അദാനി പോര്‍ട്സ് കമ്പനി അധികൃതരും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയുടെ ചേംബറില്‍  നടത്തിയ ചര്‍ച്ചയിലാണ് അടിയന്തിരമായി മണ്ണ് നീക്കാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്ന് തീരദേശ സേന, മല്‍സ്യ തൊഴിലാളി ജനത, കടലോര ജാഗ്രത സമിതി, തുറമുഖ വകുപ്പ്,അദാനി പോര്‍ട്സ് കമ്പനി സുരക്ഷാ വിഭാഗം എന്നിവര്‍ യോജിച്ചു നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായി കൂറ്റന്‍ മണ്ണു മാന്തി യന്ത്രത്തിന്റെ സഹായത്താല്‍ മണ്ണ് നീക്കം ചെയ്തു.

മണ്ണു മാന്തി യന്ത്രം ബാര്‍ജില്‍ എത്തിച്ചു  വാര്‍ഫില്‍ അടുപ്പിക്കാന്‍ തീരദേശ സേനയുടെയും മല്‍സ്യത്തൊഴിലാളികളുടെയും സഹായം ഉപകരിച്ചു. രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച മണ്ണ് നീക്കല്‍ പ്രവര്‍ത്തി തുടരുകയാണ്. മണ്ണ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്ക ദൂരികരിക്കപ്പെടും.



 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home