വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: കൊല്ലത്ത് 15 ല്‍ 12 കോളേജുകളിലും എസ്എഫ്ഐ

കൊല്ലം > കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിൽ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 15 കോളേജുകളിൽ 12 ഇടത്ത് എസ്എഫ്‌ഐ വിജയിച്ചു. എസ്എൻ കോളേജ്, എസ്എൻ വിമൻസ് കോളേജ്, ഫാത്തിമമാതാ നാഷണൽകോളേജ്, എൻഎസ്എസ് കോളേജ് കൊട്ടിയം, എൻഎസ്എസ് ലോ കോളേജ് കൊട്ടിയം, എൻഎസ്എസ് കോളേജ് നിലമേൽ, പിഎംഎസ്എ കോളേജ് കടയ്ക്കൽ, സെന്റ് ജോൺസ് കോളേജ് അഞ്ചൽ, എസ്എൻ കോളേജ് പുനലുർ, വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി, എംഎസ്എൻ കോളേജ് ചവറ, ബിജെഎം ഗവ കോളേജ് ചവറ എന്നിവിടങ്ങളിലാണ് എസ്എഫ്ഐ വിജയിച്ചത്.
എസ്ജി കോളേജ് കൊട്ടാരക്കരയിലും ഡിബി കോളേജ് ശാസ്താംകോട്ട യിലും കെഎസ്‌യു വിജയിച്ചു. ചാത്തന്നൂർ എസ്എൻ കോളേജിൽ എബിവിപി–കെഎസ്‌യു സഖ്യം വിജയത്തിലെത്തി.










0 comments