നടൻ തുരുത്തിൽ ദാമോദരനെ ആദരിച്ചു

നടൻ തുരുത്തിൽ ദാമോദരന് ടിഷ വേണു ഉപഹാരം നൽകുന്നു
കളമശേരി
ഏലൂരിലെ ആദ്യകാല നാടകനടൻ തുരുത്തിൽ ദാമോദരനെ ഏലൂർ യുവജന വായനശാല ആദരിച്ചു. 1968ൽ കുഴിക്കണ്ടം പ്രദേശത്ത് ജയ തിയറ്റേഴ്സ് എന്ന നാടകകലാകേന്ദ്രത്തിന് തുടക്കംകുറിച്ചു.
തിളക്കുന്ന കടൽ, രക്തസാക്ഷി, സാഗരമേ ശാന്തമാകൂ, പാവമുദ്ര, പരിണാമം, ചെങ്കടൽ, കറുത്തരക്തം, വർഗസമരം, യാഗം തുടങ്ങി നിരവധി നാടകങ്ങളിലെ കഥാപാത്രമായി. പ്രസിഡന്റ് കെ എസ് സൈനുദീൻ അധ്യക്ഷനായി. കൗൺസിലർ ടിഷ വേണു, വൈസ് പ്രസിഡന്റ് എ കെ സുരേന്ദ്രൻ എന്നിവർചേർന്ന് ആദരിച്ചു. കെ രാധാകൃഷ്ണൻ കെ കെ സുന്ദരനെ അനുസ്മരിച്ചു.











0 comments