28 November Monday

സംഗീത നാടക അക്കാദമി: മരട് ജോസഫിനും നെല്ലിയോടിനും സി എസ് രാധാദേവിക്കും വിശിഷ്ടാംഗത്വം

സ്വന്തം ലേഖകന്‍Updated: Wednesday Jul 31, 2019

തൃശൂർ > കേരള സംഗീത നാടക അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് മരട് ജോസഫും (നാടകം) സി എസ്‌ രാധാദേവിയും (പ്രക്ഷേപണ കല),  നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും (കഥകളി) അർഹരായി. കല, സംഗീത, നാടക രംഗത്ത് ശ്രദ്ധേയരായ 17 പേരെ അക്കാദമി പുരസ്‌കാരത്തിനും 15 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു. 2018ലെ പുരസ്കാരങ്ങൾ അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കെ ആർ രമേഷ്  , പി ജെ ഉണ്ണികൃഷ്ണൻ, ശശികുമാർ സൗപർണിക,  എം വി  ഷെർളി (4 പേരും നാടകം), രത്നശ്രീ അയ്യർ(തബല), അറയ്ക്കൽ നന്ദകുമാർ (ലളിതസംഗീതം),  അശ്വതി വി നായർ (ഭരതനാട്യം), ഗായത്രി സുബ്രഹ്മണ്യൻ(കേരള നടനം), എം ആർ പയ്യട്ടം (കഥാപ്രസംഗം), കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (കഥകളി വേഷം), കലാമണ്ഡലം ഉണ്ണികൃഷ്ണൻ (കഥകളി ചെണ്ട), പത്തിയൂർ ശങ്കരൻകുട്ടി (കഥകളി സംഗീതം), മച്ചാട് മണികണ്ഠൻ (കൊമ്പ്), പോരൂർ ഉണ്ണികൃഷ്ണൻ (തായമ്പക), കരിയന്നൂർ നാരായണൻ നമ്പൂതിരി (തിമില), കലാമണ്ഡലം ഷൈലജ(കൂടിയാട്ടം, നങ്ങ്യാർകൂത്ത്), പാലന്തോണി നാരായണൻ(പൊറാട്ട് നാടകം) എന്നിവർക്കാണ് അക്കാദമി അവാർഡ്

മനോമോഹനൻ, കെ രവിവർമ  , ഞാറയ്ക്കൽ ജോർജ്, ഐ ടി ജോസഫ്, ലക്ഷ്മി കോടേരി (5 പേരും നാടകം), പട്ടണം ഷാ (ചമയം), ചെമ്പൈ കോദണ്ഡരാമൻ, ശ്യാമളകുമാരി(ഇരുവരും സംഗീതം), ആന്റണി ചുള്ളിക്കൽ, ഡി വിജയകുമാർ, ആലപ്പി ഹരിലാൽ (3 പേരും ഉപകരണസംഗീതം), എം വി സുകുമാരൻ, നരിപ്പറ്റ നാരായണൻ നമ്പൂതിരി(ഇരുവരും കഥകളി), പങ്കജവല്ലി (കേരള നടനം), തെക്കുംഭാഗം വിശ്വംഭരൻ (കഥാപ്രസംഗം) എന്നിവർക്കാണ് ഗുരുപൂജ അവാർഡ്.

വിശിഷ്ടാംഗങ്ങൾക്ക് 50,000 രൂപ വീതവും അവാർഡുകൾക്കും ഗുരുപൂജ അവാർഡുകൾക്കും 30,000 രൂപ വീതവുമാണ് പുരസ്കാരം. പുരസ്കാര സമർപ്പണ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്, വി കെ അനിൽകുമാർ, പി മധു എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top