Deshabhimani

അസംഘടിത തൊഴിലാളി ക്ഷേമനിധി 
ഓഫീസ് ജില്ലയിൽ അനുവദിക്കണം

ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനംചെയ്യുന്നു

ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് വി പി പി മുസ്തഫ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 23, 2026, 01:30 AM | 1 min read

രാജപുരം

അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് ജില്ലയിൽ അനുവദിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിൽ ക്ഷേമനിധി ഓഫീസ് അനുവദിക്കുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ തത്വത്തിൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. കാഞ്ഞങ്ങാട് കേന്ദ്രമായി ഓഫീസ് അനുവദിച്ചാൽ ജില്ലയിലെ അസംഘടിത മേഖലയിലെ ക്ഷേമനിധി അംഗങ്ങൾക്ക് ഏറെ ഉപകാരമാകും. ​ അവശ്യ സാധനങ്ങളുടെ വില തടയുക, ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കുക, ഡൽഹി സമരം വിജയിപ്പിക്കുക, കിഫ്ബിയെ തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക എന്നി പ്രമേയങ്ങളും അവതരിപ്പിച്ചു. പൂടംകല്ല് ജോയ്സ് ഹോംസ്റ്റേയിൽ കെ പി സഹദേവൻ നഗറിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സാബു അബ്രഹാം അധ്യക്ഷനായി. പാറക്കോൽ രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി വി തമ്പാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം യു തമ്പാൻനായർ, പി ഷീബ, പി കെ രാമചന്ദ്രൻ, ഷാലു മാത്യു, പി വി മോഹനൻ, കെ ബാലകൃഷ്ണൻ, വി വി തമ്പാൻ, പാറക്കോൽ രാജൻ, എം രാമചന്ദ്രൻ , എം കുഞ്ഞമ്പു, പി ദാമോദരൻ എന്നിവർ സംസാരിച്ചു. ഒക്ലാവ് കൃഷ്ണൻ സ്വാഗതവും ജോഷി ജോർജ് നന്ദിയും പറഞ്ഞു. ഡൽഹി മാർച്ചിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: സാബു അബ്രഹാം (പ്രസിഡന്റ്‌), കെ ബാലകൃഷ്ണൻ, എം വി മോഹനൻ, ഗംഗാധരൻ കാസർകോട്, എം മിനി, എം കുഞ്ഞമ്പു, ജോഷി ജോർജ്, വിനീത് അണിഞ്ഞ (വൈസ് പ്രസിഡന്റ്‌), വി വി തമ്പാൻ (ജനറൽ സെക്രട്ടറി), പാറക്കോൽ രാജൻ, നീതു മഹേഷ്, പി ദാമോദരൻ, എ കെ ആൽബർട്ട്, കെ രതീഷ്, കെ ശിവപ്രസാദ്, എം രാമചന്ദ്രൻ ( സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

revanth reddy

02

print edition തെലങ്കാന കോൺഗ്രസിലും കലാപം; വിമതർ പേപ്പട്ടികളെന്ന്‌ രേവന്ത്‌
youth congress leader

03

print edition 11.6 കിലോ കഞ്ചാവുമായി 
യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പിടിയിൽ
Congress

04

print edition ഇനി അങ്കം ഡൽഹിയിൽ: വിശാല ഗ്രൂപ്പും
deshabhimani section

Recommended

Deshabhimani
Home