Deshabhimani

ആവേശമുയർത്തി ജലഘോഷയാത്ര

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ജലഘോഷയാത്ര സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് ഫ്ലാഗ് ഓഫ്ചെയ്യുന്നു

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം അനുബന്ധ പരിപാടിയായി സംഘടിപ്പിച്ച ജലഘോഷയാത്ര സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് ഫ്ലാഗ് ഓഫ്ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 23, 2026, 01:30 AM | 1 min read

നീലേശ്വരം

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർഥം അനുബന്ധ പരിപാടിയായി ജലഘോഷയാത്ര സംഘടിപ്പിച്ചു. പ്രവിഷപ്രമോദ് ഫ്ലാഗ് ഓഫ്ചെയ്തു. ചുരുളൻ വള്ളങ്ങളിൽ യൂണിഫോം ധരിച്ച് ബാലസംഘം കൂട്ടുകാർ തേജസ്വിനിയിലൂടെ തുഴഞ്ഞുനീങ്ങി. കാര്യങ്കോട് നിന്നും തേജസ്വിനിപ്പുഴയിലൂടെ നടന്ന ഘോഷയാത്ര പാലായി ഷട്ടർകം ബ്രിഡ്ജിനടുത്ത് സമാപിച്ചു. സമാപന യോഗം സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്തു. പി കാർത്തിക് അധ്യക്ഷനായി. കവിത കൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ എം രാജ ഗോപാലൻ, കൺവീനർ എം രാജൻ, പി കെ നിഷാന്ത്, കെ എം വിനോദ്, കെ ആതിര എന്നിവർ സംസാരിച്ചു. പി ആർ അർഷ സ്വാഗതം പറഞ്ഞു.


കാലംസാക്ഷി നേതൃസംഗമവും 
പുസ്തകോത്സവവും

നീലേശ്വരം

ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി തിങ്കൾ രാവിലെ 9:30ന് കാലം സാക്ഷി നേതൃസംഗമം, പഴയകാല വാക്കും വെളിച്ചവും പരിപാടി നടക്കും. പഴയകാല ബാലസംഘം പ്രവർത്തകർ അനുഭവങ്ങൾ പങ്കുവെക്കും. വിഷയാവതരണം, ആദരസമ്മേളനം, പഴയ കാല ബാലസംഘം ഗായകരുടെ പാട്ടരങ്ങ് എന്നിവ നടക്കും. കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനംചെയ്യും. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യാതിഥിയാവും. സമ്മേളന നഗരിയിലെ പുസ്തകോത്സവം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

revanth reddy

02

print edition തെലങ്കാന കോൺഗ്രസിലും കലാപം; വിമതർ പേപ്പട്ടികളെന്ന്‌ രേവന്ത്‌
youth congress leader

03

print edition 11.6 കിലോ കഞ്ചാവുമായി 
യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പിടിയിൽ
Congress

04

print edition ഇനി അങ്കം ഡൽഹിയിൽ: വിശാല ഗ്രൂപ്പും
deshabhimani section

Recommended

Deshabhimani
Home