ad
Deshabhimani

മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന്‌ 75 ആം ജന്മദിനം; പ്രത്യേക ആഘോഷമില്ലെന്ന്‌ മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 01:15 AM | 0 min read

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്‌ ഞായറാഴ്‌ച 75 വയസ്സ്‌. ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി. 1945 മെയ്‌ 24നാണ്‌ മുഖ്യമന്ത്രി ജനിച്ചത്‌. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ തന്റെ ജന്മദിനത്തിന്‌ പ്രസക്തിയൊന്നുമില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ‘ജന്മദിനത്തിന്‌ പ്രത്യേകതയൊന്നുമില്ല.

ആ ദിവസം  കടന്നുപോകുന്നൂവെന്നുമാത്രം.  നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ആ പ്രശ്‌നമാണ്‌ പ്രധാനം. ഇത്തരം ഒരു ഘട്ടത്തിൽ ജന്മദിനത്തിന്‌ വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അർപ്പിക്കുന്നത്‌ സ്വാഭാവികമാണ്‌’. ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിൽ മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home