ad
Deshabhimani

ടിക് ടോക്ക്‌: ബോധവൽക്കരണത്തിന്‌ കേരള പൊലീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 31, 2019, 06:14 PM | 0 min read

തിരുവനന്തപുരം> ടിക്‌ടോക്കും ഷെയർചാറ്റുമായി ബോധവൽക്കരണത്തിന്‌ കേരള പൊലീസ്‌.  കുറ്റകൃത്യം, മയക്കുമരുന്ന്‌, സൈബർ ചതിക്കുഴി, ട്രാഫിക്‌ സുരക്ഷ തുടങ്ങിയവയുടെ കൊച്ചു വീഡിയോയുമായി ജനങ്ങൾക്കിടയിൽ ഇറങ്ങും. ഇതിനായി കേരള പൊലീസ്‌ ടിക്‌ടോക്‌ അധികൃതരുമായി ചർച്ച നടത്തി. കേരള പൊലീസിന്റെ അക്കൗണ്ടിന്‌ ഔദ്യോഗിക അംഗീകാരവും ടിക്‌ടോക്‌ നൽകി. പൊലീസ്‌ സോഷ്യൽ മീഡിയ സെല്ലിനാണ്‌ ചുമതല. ടിക്‌ടോക്കിലൂടെ പ്രശസ്‌തരായവരുടെ സഹായവും ലഭ്യമാക്കും.

 ടിക്‌ടോക്കും ഷെയർചാറ്റും യുവാക്കൾക്കിടയിൽ സ്വാധീനം ചെലുത്തിയതിനാലാണ്‌ ഈ മാധ്യമത്തെ ബോധവൽക്കരണത്തിന്‌ ഉപയോഗിക്കുന്നതെന്ന്‌ സോഷ്യൽ മീഡിയ സെല്ലിന്റെ ചുമതലയുള്ള ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എഡിജിപി മനോജ്‌ എബ്രഹാം പറഞ്ഞു.
യുവാക്കളിൽനിന്ന്‌ മത്സരം നടത്തിയും വീഡിയോ ക്ഷണിക്കും. സാമൂഹ്യപ്രതിബദ്ധതയുള്ള ഹ്രസ്വചിത്രം തയ്യാറാക്കാനും പദ്ധതിയുള്ളതായും മനോജ്‌ എബ്രഹാം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home