ad
Deshabhimani

കർഷക സംഘം സംസ്ഥാന സമ്മേളനം

കൊടിമര ജാഥയെ വരവേറ്റ് ജില്ല

a

കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയ്ക്ക് ജില്ലാ അതിർത്തിയായ കോട്ടക്കടവ് ആനയാറങ്ങാടിയിൽ നല്‍കിയ സ്വീകരണം

വെബ് ഡെസ്ക്

Published on Sep 17, 2026, 01:16 AM | 1 min read

മലപ്പുറം

കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയ്ക്ക് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. ബുധനാഴ്ച രാത്രി ജില്ലാ അതിർത്തിയായ കോട്ടക്കടവ് ആനയാറങ്ങാടിയിൽനിന്ന് സ്വീകരിച്ചു. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, സംസ്ഥാന കമ്മിറ്റിയംഗം സി ദിവാകരന്‍, പി കെ അലവി, ജില്ലാ ജോയിന്റ് സെക്രട്ടറി മത്തായി യോഹന്നാന്‍, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം വി പി സോമസുന്ദരന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം ഇ നരേന്ദ്രദേവ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളിലും സ്വീകരണം നൽകി. വ്യാഴം രാവിലെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. എം പ്രകാശന്‍ ക്യാപ്റ്റനും സി എച്ച് കുഞ്ഞമ്പു മാനേജറും കെ ജെ ജോസഫ് ഡെപ്യൂട്ടി ലീഡറുമായ ജാഥ, കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. 18, 19, 20 തീയതികളില്‍ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home