ad
Deshabhimani

പ്രവാസികളെ കൊണ്ടുവരാന്‍ കേരളം മുന്‍കൈ എടുക്കുന്നില്ലെന്ന വാര്‍ത്ത പച്ച നുണ: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 22, 2020, 06:34 PM | 0 min read

തിരുവനന്തപുരം> പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേരളം മുന്‍കയ്യെടുക്കുന്നില്ലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്. നമ്മുടെ നാട്ടുകാര്‍ കേരളത്തിലേയ്ക്ക് വരുന്നതിന് യാതൊരു തടസവുമില്ലെന്ന്  പലഘട്ടങ്ങളില്‍ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.

 സംസ്ഥാനത്തിന്റെ പ്രത്യേകമായ അംഗീകാരം ആവശ്യമുണ്ടെങ്കില്‍, അക്കാര്യത്തില്‍ നേരത്തെ തന്നെ അംഗീകാരം നല്‍കാന്‍ തയ്യാറാണ്. ഇതുമായി ബന്ധപ്പെട്ട്  ഒട്ടേറെ സന്ദേശങ്ങള്‍ വരുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.

ആളുകള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബന്ധപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home