13 July Monday

നടീൽ ഉത്സവത്തിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

നടീൽ ഉത്സവം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

 

വെഞ്ഞാറമൂട്

സംസ്ഥാന സർക്കാർ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിസിപിഐ എം  പാങ്ങോട്, ഭരതന്നൂർ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ചു. പാങ്ങോട് ലോക്കലിലെ കൊച്ചാലുംമൂട്ടിൽ നാലര ഏക്കറിൽ വാഴകൃഷിയും പ്രദേശത്തെ 4 കുളങ്ങളിൽ മത്സ്യകൃഷിയും ഭരതന്നൂർ ലോക്കലിലെ മാറനാട് ഏലായിൽ മരച്ചീനി കൃഷിയുമാണ് ആരംഭിച്ചത്.

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, ഇ എ സലിം, എൻ ബാബു, എസ് സതീശൻ, കെ പി സന്തോഷ്‌കുമാർ, എം സെയ്ഫുദ്ദീൻ, ആർ  രാജേന്ദ്രൻപിള്ള, കെ അനിൽകുമാർ, ആർ കെ ജയകുമാർ, ഹേമന്ദ്, ആർ സുഭാഷ്, ചന്ദ്രബാബു, രാജ്കുമാർ, എ എൻ അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top