സിപിഐ എം പ്രവർത്തകനെ വെട്ടിയ കേസിൽ 3 യൂത്ത് കോൺഗ്രസുകാർ കൂടി പിടിയിൽ

വെഞ്ഞാറമൂട്
സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.
മരുതുംമൂട് സ്വദേശി ഷജിത്ത് (32), വേങ്കമല സ്വദേശി സജീബ്(37), അഞ്ചാംകല്ല് സ്വദേശി ഷിയാസ് (34) എന്നിവരെയാണ് നെടുമങ്ങാട് അഴിക്കോട് വച്ച് വട്ടപ്പാറ സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് അംഗവും സിപിഐ എം കലുങ്കിൻമുഖം ബ്രാഞ്ച് അംഗവുമായ തേമ്പാമൂട്, കുളത്തിൻകര, സജീന മൻസിലിൽ ഫൈസലിനെ(36)യാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി 10 ഓടെ ആനക്കുഴിയിൽ വച്ചാണ് 12 ഓളം വരുന്ന അക്രമിസംഘം കാറിൽ വരികയായിരുന്ന ഫൈസലിനെ ആക്രമിച്ചത്. ആക്രമണത്തിൽ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ ഫൈസൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.











0 comments