ad
Deshabhimani

ഭൂവുടമയ്ക്ക് ആർഎസ്എസ് ഭീഷണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 01:10 AM | 0 min read

പേരൂർക്കട
കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കൃഷിക്ക് സ്ഥലം നൽകിയ ഭൂവുടമയ്ക്കുനേരെ ആർഎസ്എസ് ഭീഷണി. കർഷകസംഘം പേരൂർക്കട ഏരിയ കമ്മിറ്റി നടപ്പാക്കുന്ന ‘തരിശിൽ നിന്നൊരു കൂട പച്ചക്കറി’ പദ്ധതിക്ക്‌ കൃഷിയൊരുക്കാൻ മണികണ്ഠേശ്വരം ഓം നഗറിൽ ഒരേക്കർ തരിശുഭൂമി കണ്ടെത്തിയിരുന്നു.
 
ഇതറിഞ്ഞ ആർഎസ്എസുകാർ വസ്തു ഉടമയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കൃഷിക്ക് സ്ഥലം നൽകിയാൽ ജീവിക്കാൻ അനുവദിക്കില്ലെന്നരീതിയിൽ സംഘം ചേർന്നെത്തിയാണ് ഭീഷണി മുഴക്കിയത്.ഭക്ഷ്യ പ്രതിസന്ധി നേരിടാനും പച്ചക്കറി സ്വയംപര്യാപ്തതയിലേക്കും എത്തുന്നതിന്‌ സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്യുമ്പോൾ കൃഷി ഏറ്റെടുക്കാൻ മുന്നോട്ടുവരുന്നവരെ ഇത്തരത്തിൽ നിരുത്സാഹപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അപലപനീയമാണെന്ന് സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ പ്രസ്താവനയിൽ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home