ad
Deshabhimani

ഉത്രയുടെ കൊലപാതകം; രാഷ്‌ട്രീയ നേട്ടത്തിന്‌ കോൺഗ്രസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2020, 12:04 AM | 0 min read

 

അടൂർ
ഉത്രയുടെ കൊലപാതകത്തിൽ രാഷ്‌ട്രീയ നേട്ടം ലക്ഷ്യം വച്ച്‌ കോൺഗ്രസ്‌. കോൺഗ്രസുകാരുടെ ശ്രമം സ്വയം രക്ഷക്കെന്ന് നാട്ടുകാർ. ആരോപണം കോൺഗ്രസിന് തന്നെ തിരിച്ചടിയുമായി. കൊലപാതകിയായ സൂരജിനെ രക്ഷപ്പെടുത്താൻ സജീവമായി സൂരജിനൊപ്പം ഇറങ്ങിയത് കോൺഗ്രസ് നേതാവായ നഗരസഭ കൗൺസിലറുടെ ഭർത്താവാണ്. ഉത്രയ്ക്ക് സൂരജിന്റെ വീട്ടിൽ വെച്ച് മാർച്ച് 2ന് പാമ്പുകടിയേറ്റപ്പോഴും ഉത്ര അഞ്ചലിലെ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ചപ്പോഴും  സഹായിയായി പൊലീസ് സ്‌റ്റേഷനിൽ പോകാനും മറ്റും ഒപ്പം ഉണ്ടായിരുന്നത് ഈ നേതാവാണെന്ന് എല്ലാവർക്കുമറിയാം. ഉത്രയുടെ മരണശേഷം സൂരജിന്റെ ഒരു വയസുള്ള മകനെ സൂരജിനൊപ്പം വിട്ടില്ലെങ്കിൽ അഞ്ചൽ സിഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് സൂരജ് ഭീഷണിപ്പെടുത്തുമ്പോൾ ഈ നേതാവിന്റെ സാന്നിധ്യമുണ്ടായിരുന്നു. 
അന്വേഷണത്തിന്റെ ഭാഗമായി സൂരജിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അഞ്ചൽ സ്റ്റേഷനിലെത്തി ഇവരെ സ്റ്റേഷനിൽ നിന്നിറക്കിയത് ഈ നേതാവാണ്. ഇതൊക്കെ നാട്ടിൽ പാട്ടായതോടെ  സൂരജിനെ രക്ഷപ്പെടുത്താൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇടപെട്ടെന്ന രീതിയിൽ സോഷ്യൽ മീഡിയിൽ പ്രചാരണം അഴിച്ചുവിട്ടു. ചില സോഷ്യൽ മീഡിയ ചാനലുകൾ ഏറ്റെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ രണ്ട് ജില്ലാ ജനറൽ സെക്രട്ടറിമാർ പറക്കോട് കേന്ദ്രീകരിച്ച് ഉണ്ടെങ്കിലും ഇവരൊന്നും ഉന്നയിക്കാത്ത ആരോപണമാണ് സൂരജിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച നേതാവ്  സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടത്.
 
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home