ad
Deshabhimani

പാറക്കോട്ടിൽ കുമാരന് യാത്രാമൊഴി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2020, 12:11 AM | 0 min read

ശ്രീകൃഷ്ണപുരം
സിപിഐ നേതാവും മുൻ എംഎൽഎയുമായിരുന്ന പാറക്കോട്ടിൽ കുമാരന്‌ നാടിന്റെ യാത്രാമൊഴി.  ചൊവ്വാഴ്ച പകൽ പന്ത്രണ്ടരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കരിമ്പുഴ തോട്ടരയിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. 
മന്ത്രി കെ കൃഷ്ണൻകുട്ടി, ചീഫ് വിപ്പ് കെ രാജൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, എംഎൽഎമാരായ പി കെ ശശി, പി ഉണ്ണി, കെ വി വിജയദാസ്, എൻ ഷംസുദ്ദീൻ, വി കെ ശ്രീകണ്ഠൻ എംപി,  മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, എം ഹംസ, കെ എസ് സലീഖ, കെ ഇ ഇസ്മയിൽ, വി ചാമുണ്ണി, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, റസാഖ് മൗലവി, പി ജെ പൗലോസ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി അരവിന്ദാക്ഷൻ തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. 
അദ്ദേഹത്തോടുള്ള ആദരസൂചകമായി കരിമ്പുഴയിൽ കടകൾ അടച്ചിട്ടു.  
തോട്ടരയിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് അധ്യക്ഷനായി. പി ഉണ്ണി എംഎൽഎ, എം മോഹനൻ, കെ ടി രാമചന്ദ്രൻ, പി എ തങ്ങൾ, അശോകൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു. 
പി കുമാരൻ ഏഴാം കേരള നിയമസഭയിൽ മണ്ണാർക്കാട്ടുനിന്ന്‌ എംഎൽഎ (1982–- 87) ആയി. ജനയു​ഗം പത്രം ഡയറക്ടര്‍ ബോര്‍ഡം​ഗം, കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജർ, കരിമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്, കുലിക്കിലിയാട് സഹകരണ ബാങ്ക് പ്രസിഡന്റ്, കോട്ടപ്പുറം തിരുവളയനാട് ക്ഷേത്രം പ്രസിഡന്റ്, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്, മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും   പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ പാർവതി. മക്കള്‍: സുധീര്‍, ബീന, ബിജില, മുരളി. മരുമക്കള്‍: ദിവ്യ, പ്രേംകുമാര്‍, ഡോ. ഷാജി, പ്രിയ.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home