ad
Deshabhimani

യുവതിക്കുനേരെ ട്രെയിനില്‍ 
പീഡനശ്രമം: പ്രതി പിടിയില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2021, 11:12 PM | 0 min read

പാലക്കാട്
ട്രെയിൻ യാത്രയ്‌ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കണ്ണൂർ സ്വദേശി സുമിത്രനെ (52)  റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽനിന്ന് മംഗലാപുരത്തേക്ക് പോകുന്ന എക്സ്പ്രസിൽ ഞായറാഴ്ച പുലർച്ചെ നാലിനാണ് സംഭവം.   
ട്രെയിനിൽ റിസർവേഷൻ കമ്പാർട്ട്‌മെന്റിൽ ഉറങ്ങിക്കിടന്ന കോഴിക്കോട് സ്വദേശിയായ ഇരുപത്തെട്ടുകാരിയെയാണ് ഇയാൾ ഉപദ്രവിച്ചത്. യുവതി ബഹളം വച്ചതോടെ പ്രതി തന്റെ സീറ്റിലേക്ക് മാറി. മറ്റു യാത്രക്കാർ എത്തി ഇയാളെ പിടികൂടി റെയിൽവേ പൊലീസിന്‌ കൈമാറി. 
ചിറ്റൂർ ജുഡീഷൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home