ad
Deshabhimani

ഡയലോഗ് ചലച്ചിത്രോത്സവം ഏപ്രിൽ 1 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 21, 2022, 10:33 PM | 0 min read

 

ഒറ്റപ്പാലം

ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആറാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം  ഏപ്രിൽ ഒന്നു മുതൽ അഞ്ചുവരെ ഒറ്റപ്പാലം ലക്ഷ്മി തീയേറ്ററിൽ നടക്കും. കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ (കേരളം) എന്നിവയുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ ഇന്ന്, ഡോക്യുമെന്ററി ഷോർട്ട് ഫിലിം, അനിമേഷൻ എന്നീ വിഭാഗങ്ങളിൽ നാൽപ്പതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംവിധായകരുമായി മുഖാമുഖം, ഓപ്പൺ ഡയലോഗ് ഫോട്ടോ എക്സിബിഷൻ, പുസ്തകോത്സവം, സഞ്ചരിക്കുന്ന സിനിമാവണ്ടി, കൾച്ചറൽ നൈറ്റ്, സംവാദങ്ങൾ എന്നിവയുമുണ്ടാകും. രജിസ്ട്രേഷൻ മാർച്ച് ഒന്നിന്‌ ആരംഭിക്കും.

 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home