പൂതക്കുളം പഞ്ചായത്ത്‌ പാർക്ക്‌ നാടിനു സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2019, 08:07 PM | 0 min read

കൊല്ലം

പൂതക്കുളം പഞ്ചായത്തും ജില്ലാ പഞ്ചായത്തും സംയുക്തമായി നിർമിച്ച  പാർക്ക്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിച്ചു. പൂതക്കുളം പഞ്ചായത്ത്‌  പാണാട്ടുചിറയുടെ തീരത്ത്‌ ഒരുക്കിയ  പാർക്കിൽ കുട്ടികളുടെ പാർക്ക്‌,- കളിപ്പൊയ്ക, ഓപ്പൺ എയർ ഓഡിറ്റോറിയം  എന്നിവ തയ്യാറാക്കിയിട്ടുള്ളത്‌. 
പഞ്ചായത്ത്‌ വിഹിതവും ബഹുജന സംഭാവനകളുമായി 21 ലക്ഷം രൂപ ചെലവഴിച്ചാണ്‌ ബഞ്ചുകൾ ലൈറ്റ്‌ സംവിധാനം  ഒരുക്കിയത്‌. ഒരുവർഷത്തിനകം പാർക്കിന്റെ തീരത്ത്‌  പാണാട്ടുചിറയിൽ ബോട്ടിങ്‌  സംവിധാനം ഉൾപ്പെടെ ഒരുക്കി ബഹുമുഖ പരിപാടികൾക്കായി മാറ്റുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ ശ്രീകുമാർ പറഞ്ഞു.
കുട്ടികളുടെ പാർക്ക്‌  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാധാമണി ഉദ്‌ഘാടനംചെയ്തു. ജി എസ്‌ ജയലാൽ എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌  എം കെ ശ്രീകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈല, ജില്ലാ പഞ്ചായത്ത്‌ അംഗം വി ജയപ്രകാശ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌  വി എസ്‌ ലീ, അസിസ്റ്റന്റ്‌ എൻജിനിയർ ചന്ദ്രബാബു, പഞ്ചായത്ത്‌ അംഗം വി ശോഭ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി വി ജി ഷീജ നന്ദി പറഞ്ഞു. 
പഞ്ചായത്ത്‌ദിനാഘോഷം ഉദ്‌ഘാടനം ചെയ്തുകൊണ്ട്‌ 100 ശതമാനം നികുതി പിരിക്കുകയും 100 ശതമാനം പദ്ധതി വിനിയോഗിക്കുകയുംചെയ്‌ത്‌ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. പഞ്ചായത്ത്‌ ദിനാഘോഷത്തിന്റെ ഭാഗമായി സെമിനാറുകൾ, കുടുംബശ്രീ വിപണനമേള, പ്രദർശനങ്ങൾ, പ്രതിഭാ സംഗമം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home