വിമാനക്കൂലി : കേന്ദ്രസർക്കാർ അനുഭാവപൂർവം നടപടി സ്വീകരിക്കണം : ഹൈക്കോടതി

കൊച്ചി
വിസാ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് യുഎഇയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താനുള്ള വിമാനക്കൂലി കേന്ദ്രസർക്കാർ വഹിക്കണമെന്ന ആവശ്യത്തോട് അനുഭാവപൂർവം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. തങ്ങളുടെ ഭർത്താക്കന്മാർ തിരികെയെത്താൻ പണമില്ലാതെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് പരാതിപ്പട്ട് കോഴിക്കോട് സ്വദേശി ജിഷ പ്രജിത്തും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ദുരിതത്തിലാണെന്ന് ഹർജിഭാഗം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ലഭിച്ചിട്ടുള്ള നിവേദനങ്ങളിൽ അടിയന്തര നടപടി കൈക്കൊള്ളാനാണ് കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചത്.











0 comments