മത്സ്യക്കുളങ്ങൾ വൃത്തിയാക്കാൻ സൂക്ഷ്മജീവികൾ വിൽപ്പനയ്ക്ക്

കൊച്ചി
മത്സ്യക്കുളങ്ങളിലെ വിസർജ്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും നശിപ്പിക്കാൻ കഴിവുള്ള സൂക്ഷ്മ ജീവികൾ സിഎംഎഫ്ആർഐ കെവികെ വിപണന കേന്ദ്രത്തിൽ വിൽപ്പനയ‌്ക്ക് തയ്യാർ. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് വികസിപ്പിച്ചെടുത്ത സൂക്ഷ്മ ജീവികളാണിവ. ചെറുകുളങ്ങളിലും കൃത്രിമ ടാങ്കുകളിലും മത്സ്യക്കൃഷി നടത്തുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ് ഇവ. ജലം മലിനമാകുന്നത് മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് തടയാൻ ഇവയുടെ പ്രയോഗത്തിലൂടെ സാധിക്കും. അവശിഷ‌്ടങ്ങൾ ജീർണിച്ച് അമോണിയ, ഹൈഡ്രജൻ സൾഫൈഡ് എന്നിവ ഉണ്ടാകുന്നതും തുടർന്ന് ഓക്‌സിജന്റെ അളവ് കുറയുന്നതുമാണ് മത്സ്യക്കുളങ്ങൾ മീനുകൾക്ക് വാസയോഗ്യമല്ലാതാകുന്നതിന്റെ പ്രധാന കാരണം. എല്ലായ്‌പ്പോഴും വെള്ളം മാറ്റിക്കൊടുക്കുന്നതും വൃത്തിയാക്കുന്നതും പ്രയോഗികമല്ലാത്തതിനാലാണ് ഈ പ്രതിസന്ധി പരിഹരിക്കാൻ ശാസത്രീയമായി വികസിപ്പിച്ച സൂക്ഷ‌്മജീവികളെ കർഷകർക്ക് വേണ്ടി ലഭ്യമാക്കുന്നത്. സൂക്ഷ്മ‌്ജീവികളടങ്ങിയ 100 മില്ലിലിറ്റർ ബോട്ടിൽ കൊണ്ട് 30 സെന്റ് വ്യാപ്തിയുള്ള കുളത്തിൽ ഒരു മാസം വരെ ഉപയോഗിക്കാം. വില 150 രൂപയാണ്. സിഎംഎഫ്ആർഐയിൽ സ്ഥിതിചെയ്യുന്ന കെവികെ വിപണന കേന്ദ്രത്തിൽ രാവിലെ 9.30നും 4.30നുമിടയിൽ ഇവ ലഭ്യമാകും.










0 comments