ad
Deshabhimani

ഗുരുവായൂർ ക്ഷേത്രത്തിലെ ബോംബ്‘ഭീഷണി: യുവാവ് പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 25, 2018, 06:42 PM | 0 min read

ഗുരുവായൂർ > ഗുരുവായൂർ ക്ഷേത്രം ബോംബ്‌വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ  ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ പനച്ചിപ്പാറ കല്ലാടിയിൽ വീട്ടിൽ  സുബിൻ സുകുമാരനെ (28)യാണ് ഗുരുവായൂർ ടെമ്പിൾ  സ്റ്റേഷൻ എസ്‌ഐ യു എച്ച് സുനിൽദാസും സംഘവും അറസ്റ്റ്‌ചെയ്തത് . കഴിഞ്ഞ 23ന് രാത്രി 10.10നാണ് ദേവസ്വം ഓഫീസിലെ ഫോണിലേക്ക് സന്ദേശമെത്തിയത് . ഗുരുവായൂർ പൊലീസ് സൈബർ സെല്ലിന്റെ  സഹായത്താലാണ് സുബിൻ വിളിച്ച 9526065295  നമ്പർ കണ്ടെത്തിയത്. തുടർന്ന് ടവർ ലൊക്കേഷൻ കൊച്ചിയിലാണെന്ന് കണ്ടെത്തി കൊച്ചിയിൽ നിന്നും വ്യാഴാഴ്ച്ച പുലർച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോഴ്‌സ് വൺ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് സുബിൻ. തൃപ്പൂണിത്തുറ, ഹാർബർ സ്റ്റ്‌റ്റേഷനുകളിലെ അടിപിടിക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് സുബിൻ പറഞ്ഞു. സീനിയർ സിപിഒ അനിൽകുമാർ, സിപിഒമാരായ ലിജുമോൻ, ബിനു എന്നിവരാണ് സുബിനെ അറസ്റ്റ് ചെയ്തത്. 
 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home