നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി ചെറുന്നിയൂർ പഞ്ചായത്ത്

വർക്കല
ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാരസ്ഥാപനങ്ങളും 15 ദിവസത്തിനകം പഞ്ചായത്ത് ഓഫീസിൽനിന്ന് ലൈസൻസ് എടുക്കണം. അല്ലാത്തവർക്കെതിരെ കർശന നിയമനടപടിയെടുക്കും. വളർത്തുനായകൾക്കും നിർബന്ധമായും ലൈസൻസ് എടുക്കണം. റാബീസ് വാക്സിൻ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യങ്ങൾ പൊതുസ്ഥലം, നദി, തോട് എന്നിവിടങ്ങളിൽ തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങൾ 15 ദിവസത്തിനകം ഉടമകൾതന്നെ വൃത്തിയാക്കണം. വൃത്തിയാക്കാത്തവ പഞ്ചായത്ത് വൃത്തിയാക്കി ചെലവ് ഉടമയിൽനിന്ന് ഈടാക്കും. അപകടകരമായ മരങ്ങളും ശിഖരങ്ങളും ഉടമകൾ സ്വന്തം ചെലവിൽ കോതി ഒതുക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്യണം. ഇത് ചെയ്യാത്തതിനാൽ ജീവനോ സ്വത്തിനോ ഭീഷണിയുണ്ടായാൽ പൂർണ ഉത്തരവാദിത്വം ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമയ്ക്ക് മാത്രമായിരിക്കുമെന്ന് പ്രസിഡന്റ് എൻ ശിവകുമാർ അഭ്യർഥിച്ചു. ഫോൺ: 0470- 2602365.











0 comments