ad
Deshabhimani

ഇന്ത്യൻ പൗരന്മാരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സംഭവം; ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ജന്മനാട്ടിൽ

Indian citizens

സുപ്രീം കോടതി ഉത്തരിവിനെത്തുടർന്ന് മാൽഡ വഴി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ സ്വീറ്റി ബീബി | Photo Credit : The Hindu / Via PTI

വെബ് ഡെസ്ക്

Published on Jul 10, 2026, 06:50 AM | 2 min read


കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ബിർഭൂം സ്വദേശികളായ നാല് ബംഗാളി കുടിയേറ്റക്കാർ മാതൃരാജ്യത്ത് തിരിച്ചെത്തി. ഡൽഹി പോലീസ് കഴിഞ്ഞ വർഷം നിയമവിരുദ്ധമായി തടങ്കലിലാക്കുകയും തുടർന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തുകയും ചെയ്ത നാല് ഇന്ത്യൻ പൗരന്മാരെയാണ് ഒരു വർഷം നീണ്ട കഠിനമായ നിയമപോരാട്ടത്തിനൊടുവിൽ ബുധനാഴ്ച ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നത്. രാജ്യത്തെ സാധാരണക്കാരായ പൗരന്മാർക്ക് നേരെ ഡൽഹി പോലീസും കേന്ദ്ര ഏജൻസികളും അഴിച്ചുവിടുന്ന വംശീയ അധിക്ഷേപങ്ങൾക്കും പീഡനങ്ങൾക്കുമേറ്റ കനത്ത തിരിച്ചടിയാണിത്.


കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് 2025 ഡിസംബറിൽ തന്റെ പ്രായപൂർത്തിയാകാത്ത മകനോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയ സുനാലി ഖാത്തൂന്റെ ഭർത്താവ്, ഒപ്പം സ്വീറ്റി ബീബി, അവരുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾ എന്നിവരടങ്ങുന്നതാണ് ഇപ്പോൾ മടങ്ങിയെത്തിയ സംഘം.


2025 ജൂണിലാണ് ഈ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളെ ഡൽഹി പോലീസ് ബംഗാളി സംസാരിക്കുന്നവർ എന്ന പേരിൽ അന്യായമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. ഒരു വർഷത്തിലേറെക്കാലം അന്യനാട്ടിൽ നരകയാതന അനുഭവിച്ച ഇവർ ഒടുവിൽ മാൽഡ ജില്ലയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയാണ് സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയത്. നിയമവിരുദ്ധമായി നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരിച്ചെടുക്കണമെന്ന് ബംഗ്ലാദേശ് സർക്കാർ പോലും ഔദ്യോഗികമായി കത്തയച്ചിട്ടും കേന്ദ്ര ഭരണകൂടത്തിന്റെ കടുംപിടുത്തം മൂലം ഇവരെ തിരികെ എത്തിക്കാൻ കാലതാമസമെടുത്തു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ മറവിൽ യഥാർത്ഥ ഇന്ത്യൻ പൗരന്മാർ ക്രൂരമായ അനീതിക്കും വംശീയ പീഡനത്തിനും ഇരയാകുന്നതിന്റെ നേർസാക്ഷ്യമാണിത്.


ബംഗ്ലാദേശിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഈ കുടിയേറ്റക്കാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഒരു വീഡിയോ സന്ദേശം അയച്ചതോടെയാണ് കേന്ദ്ര ഏജൻസികളുടെ ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്നാണ് ഈ രണ്ട് കുടുംബങ്ങളുടെയും ദുരിതപൂർണമായ അവസ്ഥ അധികൃതരുടെയും കോടതിയുടെയും ശ്രദ്ധയിൽപ്പെട്ടത്.


2025 ഡിസംബർ 5നാണ് സുനാലി ഖാത്തൂനെയും മകനെയും ആദ്യഘട്ടത്തിൽ ബംഗ്ലാദേശിൽ നിന്ന് തിരികെ എത്തിച്ചത്. നാടുകടത്തപ്പെടുമ്പോൾ പൂർണഗർഭിണിയായിരുന്നു സുനാലി. സുനാലിയുടെ പിതാവ് തന്റെ മകൾ ബംഗ്ലാദേശിൽ വെച്ച് പ്രസവിച്ചാൽ കുഞ്ഞിന് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമെന്ന് കോടതിയിൽ ഉന്നയിച്ച വാദമാണ് നിർണായകമായത്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷമാണ് ബംഗാളിലെ സർക്കാർ ആശുപത്രിയിൽ വെച്ച് സുനാലി കുഞ്ഞിന് ജന്മം നൽകിയത്. സാധാരണക്കാരായ ജനങ്ങളെ പൗരത്വത്തിന്റെ പേരിൽ വേട്ടയാടുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള ജനാധിപത്യ ശക്തികളുടെയും നീതിന്യായ വ്യവസ്ഥയുടെയും വലിയ വിജയമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home