ad
Deshabhimani

ഷൈൻ ഷാമിന് നാട് വിടയേകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2026, 06:16 AM | 1 min read

പാറശാല

വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ മുൻ പഞ്ചായത്ത്‌ അംഗം എൻ വി ഷൈൻ ഷാമിന്‌ (37) കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മഞ്ചവിളാകം പൂവത്തൂർ മേക്കുംകര മേലേവീട്ടിലും കൊല്ലയിൽ പഞ്ചായത്ത്‌ ഓഫീസിലും നിരവധിപ്പേരാണ്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്‌. വീട്ടുവളപ്പിൽ സംസ്കരിച്ചു. സിപിഐ എം പൂവത്തൂർ ബ്രാഞ്ച്‌ അംഗമായ ഷൈൻ 2020ൽ കൊല്ലയിൽ പഞ്ചായത്തിലെ പൂവത്തൂർ വാർഡിൽനിന്ന് ജയിച്ച് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. ഡിവൈഎഫ്ഐയിലൂടെ സംഘടനാരംഗത്തെത്തിയ ഷൈൻ ഷാം കോവിഡ് കാലത്ത് മുന്നണിപ്പോരാളിയായി ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. സമരപോരാട്ടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഏതാവശ്യത്തിനും ഓടിയെത്തുന്ന അദ്ദേഹത്തിന്റെ വിയോഗം നാടിന് തീരാവേദനയായി. വ്യാഴം രാവിലെ 11ന് കൊല്ലയിൽ പഞ്ചായത്ത്‌ ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. സിപിഐ എം മുതിർന്ന നേതാവ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ രതീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ഡി കെ ശശി, സി കെ ഹരീന്ദ്രൻ എംഎൽഎ, ഏരിയ സെക്രട്ടറി എസ് അജയകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, നാട്ടുകാർ തുടങ്ങി നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home