ഇരിപ്പിടാവകാശനിയമം ഫലപ്രദമാക്കണം: ഷോപ്‌സ് എംപ്ലോയീസ് യൂണിയൻ

തിരുവനന്തപുരം
ഇരിപ്പിടാവകാശനിയമം ഫലപ്രദമായി നടപ്പാക്കണമെന്ന് ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. ആറ്റിങ്ങൽ രാമു, അഡ്വ. പി സജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡി ആർ അനിൽ (പ്രസിഡന്റ്), എ ജെ സുക്കാർണോ (സെക്രട്ടറി), ജി വിജയകുമാർ, വിനായകൻ നായർ, പുന്നപുരം മോഹൻ, രാജി, ബിനു ഐ പി (വൈസ് പ്രസിഡന്റുമാർ), എസ് ജയൻ, വൈ കെ ഷാജി, ബിജു കാട്ടാക്കട, കെ ജെ സുധീർ, അനിൽകുമാർ എസ് ഒ (സെക്രട്ടറിമാർ), സിന്ധു (ട്രഷറർ).











0 comments