കരാർ, കാഷ്വൽ തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം: എഐടിയുസി

തിരുവനന്തപുരം
സർക്കാർ -പൊതുമേഖല സ്ഥാപനങ്ങളിൽ ദീർഘകാലമായി ജോലിചെയ്യുന്ന കരാർ, കാഷ്വൽ, ദിവസവേതന തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് എഐടിയുസി സംസ്ഥാന കൺവൻഷൻ. പിഎഫ്, ഇഎസ്ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കണം. വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എഐടിയുസി മുന്നറിയിപ്പ് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എലിസബത്ത് അസീസി അധ്യക്ഷയായി. ആർ പ്രസാദ്, വി മോഹൻദാസ്, ആർ സജിലാൽ, കെ മല്ലിക, എം ജി രാഹുൽ, സോളമൻ വെട്ടുകാട് എന്നിവർ സംസാരിച്ചു.











0 comments