ad
Deshabhimani

കഴക്കൂട്ടത്ത്‌ മോഷണം വ്യാപകം; 
നടപടിയില്ലാതെ പൊലീസ്‌ ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2026, 06:21 AM | 1 min read

കഴക്കൂട്ടം ​

ഐ ടി നഗരമായ കഴക്കൂട്ടത്ത്‌ മോഷണം വ്യാപകമാകുന്നു. കഴക്കൂട്ടം, ശ്രീകാര്യം, തുമ്പ സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനിടെ നടന്നത്‌ 30ഓളം മോഷണങ്ങൾ. ഐ ടി നഗരമായ കഴക്കൂട്ടത്ത്‌ മോഷണം വ്യാപകമാകുന്നു. കഴക്കൂട്ടം, ശ്രീകാര്യം, തുമ്പ സ്റ്റേഷൻ പരിധിയിൽ ഒരു മാസത്തിനിടെ നടന്നത്‌ 30ഓളം മോഷണങ്ങൾ. വീടുകൾ, കടകൾ, ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിലും അമ്പലം, പള്ളി കാണിക്കവഞ്ചികൾ കുത്തിത്തുറന്നും മോഷണം പതിവായി. ഇരുചക്ര വാഹനങ്ങൾ നഷ്ടമാകുന്നതും വാഹനങ്ങളിലെത്തി മാല മോഷ്ടിക്കുന്നതും നിത്യസംഭവമായി. ​കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന്‌ സമീപത്തുള്ള റാഫാ മൻസിലിൽ സജീർ അബ്‌ദുൽ റഷീദിന്റെ വീട്ടിൽനിന്ന്‌ രണ്ടര പവൻ ആഭരണവും 5000 രൂപയും ചേങ്കോട്ടുകോണം സാരഥി ട്യൂട്ടോറിയലിന്‌ സമീപം ബാഹുലേയന്റെ വീട്ടിൽനിന്ന്‌ 14 ഗ്രാം സ്വർണവും വസ്തുവിന്റെ രേഖകളും സിനിമ– സീരിയൽ താരം ശ്രീലക്ഷ്മിയുടെ ഫ്ലാറ്റിൽനിന്ന്‌ 1,75,000 രൂപയുടെ പവിഴം പതിച്ച സ്വർണമാലയും മൺവിള കേബിൾ കൺസ്ട്രക്ഷൻ കമ്പനിയിൽനിന്ന്‌ 25,000 രൂപയുടെ കേബിളും മോഷണം പോയി. റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ബൈക്കുകളും ബേക്കഡ് കേക്ക് ഷോപ്പിലെ ഗ്ലാസുകൾ തകർത്ത് 5400 രൂപയും മൊബൈൽ ഫോണും ആഹ്ലാദപുരം ഉടുമ്പൂർ ഇലങ്കം (പേപ്പട്ടികാവ്) ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 7000 രൂപയും കുളത്തൂർ ചെമ്പകത്തിൻമൂട് യോഗീശ്വര ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 18,000 രൂപയും കവർന്നു. ഏറ്റവുമൊടുവിൽ കാര്യവട്ടം ക്യാമ്പസ് ക്വാർട്ടേഴ്സുകളിൽനിന്ന്‌ അര പവന്റെ കമ്മലും 9000 രൂപയും വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു. തുടർച്ചയായി നിരവധി മോഷണങ്ങളുണ്ടായിട്ടും പ്രതികളെ പിടികൂടാനോ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനോ പൊലീസ്‌ തയ്യാറായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home