‘അവറാനി’ലൂടെ മികച്ച നടനായി സിക്ക്‌ സജീവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2020, 04:33 AM | 0 min read


കാലടി   
ഡൽഹിയിൽ നടന്ന ഒമ്പതാമത് ഹ്രസ്വചിത്ര മത്സരത്തിൽ മികച്ച നടനായി മലയാളി. അവറാൻ എന്ന ചിത്രത്തിലൂടെ അയ്യമ്പുഴ സ്വദേശിയും മിമിക്രി കലാകാരനുമായ സിക്ക് സജീവാണ്‌ നേട്ടം കൊയ്‌തത്‌. 76 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ മാറ്റുരച്ച മത്സരത്തിലാണ്‌ അയ്യമ്പുഴ സ്വദേശി ജിജോ മാണിക്യത്തൻ നിർമിച്ച് ഷൈജു ചിറയത്ത് സംവിധാനം ചെയ്ത അവറാൻ എന്ന ഏക മലയാളചിത്രം തെരഞ്ഞെടുക്കപ്പെട്ടത്‌. കോവിഡ് കാലത്ത് വളരെയധികം പരിമിതികളിൽനിന്ന്‌ ഒരുക്കിയ ചിത്രത്തിന്‌ ലഭിച്ച അംഗീകാരം അണിയറപ്രവർത്തകരെയും നാടിനെയും ആവേശത്തിലാക്കി.

വന്യമായ ജീവിത പ്രതിസന്ധികൾ സാധാരണ മനുഷ്യനെ മൃഗമാക്കി മാറ്റും എന്നതിന്റെ നേർ സാക്ഷ്യമാണ് ‘അവറാൻ’. അവറാന്റെ നീണ്ട കാത്തിരിപ്പിന്റെ കഥ പറയുന്ന ചിത്രം,  ഓരോ നിമിഷവും കാഴ്ചക്കാരന്റെ ചിന്താ മണ്ഡലങ്ങളെ പിടിച്ചുലയ്ക്കുന്നു. ഛായഗ്രാഹണം നജീബ് ഖാൻ, എഡിറ്റർ നീരജ് മുരളി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗോഡ്‌സൻ, കളറിങ്‌ ആൽവിൻ, സൗണ്ട് ഇഫക്ട് മനോജ് മാത്യു, ആർട്ട് ആദിത്യൻ സജീവ്, അസോസിയേറ്റ് ഡയറക്ടർ മനീഷ്  കെ തോപ്പിൽ എന്നിവരാണ്‌ മറ്റ്‌ അണിയറപ്രവർത്തകർ. അമ്പിളി സുനിൽ, ഷിബു കമ്പളത്, വിനു അയ്യമ്പുഴ, മിഥുന സജീവ് എന്നിവരും വേഷമിട്ടു. ചിത്രം യു ട്യൂബിൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home