ad
Deshabhimani

മത്സ്യഫെഡ്‌ തെരഞ്ഞെടുപ്പ് എൽഡിഎഫിന് ഉജ്വല വിജയം; പി പി ചിത്തരഞ്ജൻ ചെയർമാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 19, 2018, 08:50 PM | 0 min read


കൊല്ലം > മത്സ്യഫെഡ് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനലിന് ഉജ്വല വിജയം. യുഡിഎഫ് പാനലിനെതിരെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. പട്ടികജാതി സംവരണ സീറ്റിൽ എൽഡിഎഫിലെ മിനിയെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തിരുന്നു. പത്ത് ജനറൽ, മൂന്ന് വനിതാ സംവരണ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ  ഇരുന്നൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫ് സ്ഥാനാർഥികൾ നേടി. കൊല്ലം ടി എം വർഗീസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ സഹദേവൻ വരണാധികാരിയായി. തുടർന്ന് ചേർന്ന ആദ്യ ഭരണസമിതിയോഗം പി പി ചിത്തരഞ്ജനെ ചെയർമാനായി തെരഞ്ഞെടുത്തു. സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയും കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. മത്സ്യഫെഡ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. 2005 മുതൽ അഞ്ച് വർഷം ആലപ്പുഴ മുനിസിപ്പൽ ചെയർമാനും മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ജനറൽ സെക്രട്ടറിയുമായിരുന്നു. നിലവിൽ സിഐടിയു ആലപ്പുഴ ജില്ലാ പ്രസിഡന്റും നിരവധി ട്രേഡ് യൂണിയൻ സംഘടനകളുടെ ഭാരവാഹിയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home