ad
Deshabhimani

കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രനും സദനം വാസുദേവനും ഫെലോഷിപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2020, 12:59 AM | 0 min read


തൃശൂർ
കേരള സംഗീത നാടക അക്കാദമി 2019ലെ ഫെലോഷിപ്‌, അവാർഡ്, ഗുരുപൂജാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെപിഎസി ബിയാട്രിസ് (നാടകം), തിരുവനന്തപുരം വി സുരേന്ദ്രൻ–- സംഗീതം  (മൃദംഗം), സദനം വാസുദേവൻ (വാദ്യകല) എന്നിവരാണ് ഫെലോഷിപ്പിന് അർഹരായത്.

വിവിധ കലാരംഗങ്ങളിലെ കലാകാരന്മാരുടെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് കേരള സംഗീത നാടക അക്കാദമി പുരസ്കാരജേതാക്കളെ തെരഞ്ഞെടുത്തത്. മുതിർന്ന കലാകാരന്മായ മൂന്നുപേരെ  ഫെലോഷിപ്പിനും  17 കലാകാരന്മാരെ അവാർഡിനും 17 കലാകാരന്മാരെ ഗുരുപൂജ പുരസ്കാരത്തിനുമാണ് തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഫലകവും  ക്യാഷ് അവാർഡും (ഫെലോഷിപ്പ് 50,000 രൂപയും അവാർഡ്, ഗുരുപൂജാ 30,000 രൂപയും) അടങ്ങുന്നതാണ് പുരസ്കാരം.

അവാർഡ് ജേതാക്കൾ: ജോൺ ഫെർണാണ്ടസ്, നരിപ്പറ്റ രാജു, സുവീരൻ, സഹീറലി, സജിത മഠത്തിൽ (നാടകം), വസന്തകുമാർ സാംബശിവൻ (കഥാപ്രസംഗം), കലാമണ്ഡലം രാജലക്ഷ്മി (മോഹിനിയാട്ടം), കലാമണ്ഡലം സിന്ധു (നങ്ങ്യാർകൂത്ത്),  ഉമ സത്യനാരായണൻ (ഭരതനാട്യം), നെന്മാറ കണ്ണൻ (എൻ ആർ കണ്ണൻ–- നാഗസ്വരം), ആനയടി പ്രസാദ് (ശാസ്ത്രീയ സംഗീതം), ആർ കെ രാമദാസ് (ലളിതസംഗീതം), വെളപ്പായ നന്ദൻ (കുറുങ്കുഴൽ), തിച്ചൂർ മോഹനൻ (ഇടയ്ക്ക), മടിക്കൈ ഉണ്ണികൃഷ്ണൻ (തിടമ്പുനൃത്തം, മേളം),  കലാമണ്ഡലം രാജശേഖരൻ (കഥകളി), കലാമണ്ഡലം സി വി സുകുമാരൻ (കഥകളി സംഗീതം).
ഗുരുപൂജാ പുരസ്കാരം: പത്തിയൂർ കമലം (തകിൽ), മാവേലിക്കര സുദർശനൻ (കാക്കാരിശി നാടകം), കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി (നാടകം), എൽസി സുകുമാരൻ (നാടകം), എൻ ജി ഉണ്ണികൃഷ്ണൻ (നാടകം), കാഞ്ഞിപ്പുഴ ശശി (നാടകം)പി ജെ ചാക്കോ (നാടകം), ചേർത്തല രാജൻ (നാടകം), എരവത്ത് രാമൻനായർ (കൊമ്പ്), ചിത്ര മോഹൻ (കേരള നടനം), കാപ്പിൽ അജയകുമാർ (കഥാപ്രസംഗം), സേവ്യർ നായത്തോട് (സംഗീതം), കോട്ടക്കൽ കുഞ്ഞിരാമ മാരാർ (കഥകളി  ചെണ്ട), മാലൂർ ശ്രീധരൻ (നാടകം), മുഹമ്മദ് പുഴക്കര (നാടക രചന), ലക്ഷ്മി പറവൂർ (നാടകം), ജീവ മോഹൻ (നാടകം).
കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ച് ഫെലോഷിപ്പും  അവാർഡും പുരസ്കാരങ്ങളും വിതരണം ചെയ്യുമെന്ന് ചെയർപേഴ്സൺ കെപിഎസി ലളിത, സെക്രട്ടറി എൻ രാധാകൃഷ്ണൻനായർ എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home