ad
Deshabhimani

നിവിൻ പോളിയുടെ 50-ാം ചിത്രം; 'വിജയം' ഉറപ്പിച്ച് അൽഫോൺസ് പുത്രൻ, ടൈറ്റിൽ പ്രഖ്യാപിച്ചു

vijayam

വിജയം സിനിമയുടെ അനൗൻസ്മെന്റ് പോസ്റ്റർ (ഇടത്) നിവിൻ പോളി, അൽഫോൻസ് പുത്രൻ (വലത്) |Photo:Social media

വെബ് ഡെസ്ക്

Published on Jun 27, 2026, 01:38 PM | 1 min read

തിരുവനന്തപുരം : അൽഫോൺസ് പുത്രനും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'വിജയം' എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിവിൻ പോളിയുടെ കരിയറിലെ 50-ാമത്തെ ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. അനൗൺസ്‌മെന്റ് വീഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തുവിട്ടത്.


നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രനെയും റേസിങ് ബൈക്കിലെത്തുന്ന നിവിൻ പോളിയെയുമാണ് കാണിക്കുന്നത്. അൽഫോൺസ് പുത്രനെതിരെയുള്ള ചില സെൽഫ് ട്രോൾ എലമെന്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും റേസിങ് ബൈക്കിൽ കയറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.


ചിത്രത്തിന്റെ രചന, സംവിധാനം, എഡിറ്റിങ് എന്നിവ അൽഫോൺസ് പുത്രനാണ് നിർവഹിക്കുന്നത്. ടോൻസൺ ടോണി, സുനിൽ രാമഡി, പോളി ജൂനിയർ പിക്‌ച്ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുട്ടു ശിവാനന്ദനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്റ്റ് ഡിസൈനറും. സ്റ്റീവ് കോട്ടൂർ സംഗീത സംവിധാനവും, ഷിനോസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വരികൾ ശബരീഷ് വർമയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


നേരം, പ്രേമം, ഗോൾഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'വിജയം'. ഇതിനിടെ തമിഴിൽ 'അവിയൽ' എന്ന ആന്തോളജിയിൽ 'ഏലി' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. അടുത്തിടെ അഭിനേതാവായി മലയാള സിനിമയിൽ സജീവമായ അൽഫോൺസ് പുത്രൻ 'സർവ്വം മായ', 'വാഴ 2', 'ബാൾട്ടി' എന്നീ സിനിമകളിൽ വേഷമിട്ടിരുന്നു. ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഈ ടൈറ്റിൽ പ്രഖ്യാപനം സൃഷ്ടിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home