ad
Deshabhimani

മഹാരാഷ്ട്രയിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച; ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് റദ്ദാക്കിയേക്കും

Maharashtra TET.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 27, 2026, 01:33 PM | 1 min read

താനെ: മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി റിപ്പോർട്ട്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷയ്ക്ക് 24 മണിക്കൂർ മുൻപ് താനയിൽ നിന്നാണ് ചോർന്നതെന്നാണ് വിവരം.


രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, ഇവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.


ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ ഞായറാഴ്ച നിശ്ചയിച്ചിരുന്ന പരീക്ഷ റദ്ദാക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉടൻ ഉണ്ടാകും. പരീക്ഷ റദ്ദാക്കുന്നതിനൊപ്പം പുതിയ തീയതിയും ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.


ചോദ്യപേപ്പർ എങ്ങനെയാണ് ചോർന്നതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്ക് ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home