ad
Deshabhimani

സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; നവവരന്‍ ശ്രീലങ്കയില്‍ വെച്ച് മരിച്ചു

malapuram
വെബ് ഡെസ്ക്

Published on Jun 27, 2026, 02:05 PM | 1 min read

വേങ്ങര : ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം, വേങ്ങര സ്വദേശി എ കെ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.


പത്ത് ദിവസം മുൻപാണ് ഇർഫാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യയ്ക്കും സുഹൃത്തുക്കളോടുമൊപ്പം വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയതായിരുന്നു. കൊളംമ്പോയിൽ നിന്ന് 300 കിലോമീറ്റർ അകലെ സ്കൂബ ഡൈവിങ് നടത്തുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടാകുന്നത്. അവശനിലയിലായ ഇർഫാനെ ഉടൻ തന്നെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊളംമ്പോയിലെ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home