തിരുവനന്തപുരത്ത് മധ്യവയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചെമ്പഴന്തിയിൽ മധ്യവയസ്കനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി സ്വദേശിയായ പിക്കപ്പ് ഡ്രൈവർ ബിജു കുമാർ (50) ആണ് മരിച്ചത്. ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്രത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ നിന്നും ബിജു കുമാറിന്റെ ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം തേടാൻ മടിക്കരുത്. ദിശ ഹെൽപ്പ്‌ലൈൻ നമ്പർ: 1056, സ്നേഹ ഹെൽപ്പ്‌ലൈൻ: 044-24640050 ).










0 comments